New Update
/sathyam/media/media_files/2026/01/10/1521678-untitled-1-2026-01-10-06-36-43.webp)
കണ്ണൂർ: കണ്ണൂര് അയ്യന്‍കുന്നില്‍ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടി. പാലത്തുംകടവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസം പ്രദേശത്തെ പശുക്കളെ കൊന്ന കടുവയാണോയെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.
Advertisment
ജനവാസമേഖലയില്‍ കടുവ ഇറങ്ങിയത് കാരണം പ്രദേശവാസികളുടെ സൈര്വജീവിതം കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുള്‍മുനയിലായിരുന്നു. ഇതിനെ തുടര്‍ന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ ഇന്നലെ വീണത്. രാത്രി തന്നെ വയനാട് പുല്‍പ്പള്ളിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് കടുവയെ മാറ്റി.
നേരത്തെ, കഴിഞ്ഞ ആഴ്ചയും നാട്ടില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നെങ്കിലും അവശ്യമായ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയ്യാറായിരുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us