ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/SsUe48DP7AtL1BvI5jj3.jpg)
കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാനിയൻ വ്യാപാര കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ കണ്ണൂർ സ്വദേശിയും. കണ്ണൂർ ആലക്കോട് സ്വദേശി അമലിനെയാണ് അപകട ശേഷം കാണാതായത്. ഇന്ത്യൻ എംബസി ആണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്.
Advertisment
കപ്പൽ മറിഞ്ഞ സ്ഥലത്തുനിന്നും കണ്ടെത്തിയ മൃതദേഹങ്ങളിൽ അമലിന്റെ മൃതദേഹമുണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പിതാവിൽ നിന്നും ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. അതേസമയം കാണാതായവരിൽ തൃശൂർ സ്വദേശി കൂടി ഉൾപ്പെട്ടതായും സൂചനയുണ്ട്