Advertisment

ഓടുന്ന വാഹനത്തിലേക്ക് കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമായി കാണാനാകില്ല; ഡി.വൈ.എഫ്.ഐക്കാര്‍ ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി

പ്രകോപനം ഉണ്ടാകുമ്പോൾ അതിൽ പെടാതിരിക്കാൻ എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു

New Update
1398495-pinarayi-kannur.webp

കണ്ണൂര്‍: നവകേരള യാത്രയെ ജനങ്ങൾ ഏറ്റെടുത്തത് ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻ്റെ ഭാഗമായി പരിപാടി അലങ്കോലമാക്കാൻ ശ്രമമുണ്ടെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. പ്രതിഷേധം ജനാധിപത്യ രീതിയാണ്. എന്നാൽ ഓടുന്ന വാഹനത്തിലേക്ക് കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമായി കാണാൻ ആകില്ല. പ്രകോപനം ഉണ്ടാകുമ്പോൾ അതിൽ പെടാതിരിക്കാൻ എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമ സ്വഭാവമുള്ള പ്രതിഷേധങ്ങൾ ഉണ്ടാകരുത് എന്നാണ് അഭ്യർത്ഥിക്കുന്നത് . ഇന്നലെ പ്രതിഷേധക്കാരെ പ്രതിരോധിക്കുക ആണ് ഉണ്ടായത്. അവർ വാഹനത്തിന് മുന്നിൽ അപകടത്തിൽ പെടാതെ ഇരിക്കാനുള്ള ശ്രമം. ഡി.വൈ.എഫ്.ഐകാർ ചെയ്തത് ജീവൻ രക്ഷാപ്രവർത്തനമാണ്.

Advertisment

നവകേരള സദസ്സ് അശ്ലീലം ആണെന്ന വിമർശനം പരിപാടിയില്‍ പങ്കെടുക്കുന്ന പതിനായിരങ്ങളെ അപമാനിക്കുന്നതാണ്. സംഘർഷാന്തരീക്ഷം സൃഷ്ടിച്ച് പരിപാടിയിൽ പങ്കെടുക്കുന്നവരെ തടയാൻ ശ്രമമുണ്ട്. നവകേരളയില്‍ ലഭിച്ച പരാതികള്‍ ഉപേക്ഷിച്ചെന്ന രണ്ട് പത്രം വാര്‍ത്ത നല്‍കി. പരാതികൾ കൊണ്ട് വരുന്ന കവർ ഉപേക്ഷിക്കും. അതാണ് പരാതി ഉപേക്ഷിച്ച് എന്ന നിലയിൽ വാർത്ത വന്നത്. ബോധപൂർവം വ്യാജ വാർത്ത കൊടുക്കുന്ന അവസ്ഥ. ഇന്നലെ നാല് മണ്ഡലങ്ങളിൽ നിന്ന് 9507 പരാതികൾ ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് ഭീകരപ്രവര്‍ത്തനമാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. വടിയും കല്ലുമായാണ് അവര്‍ വന്നതെന്നും മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ഇത് കേരളം ആയതുകൊണ്ട് അവർക്ക് ഒന്നും സംഭവിച്ചില്ല. കോൺഗ്രസ്‌ ആസൂത്രണം ചെയ്തു നടത്തിയാണ്‌. എല്ലാം ഗാന്ധിയൻ മനസോടെ കണ്ടിരിക്കാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

#pinaray vijayan
Advertisment