New Update
/sathyam/media/media_files/2025/09/07/61653-2025-09-07-01-20-17.png)
കണ്ണൂർ : കുടുംബാംഗങ്ങളോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ പാലത്തിൽ വാഹനം നിർത്തിച്ച് പുഴയിലേക്ക് ചാടിയ കീച്ചേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
Advertisment
പാപ്പിനിശേരി കീച്ചേരി പമ്പാല ഗീതു നിവാസിൽ സി പി ഗോപിനാഥനാണ് (62) മരിച്ചത്. വ്യാഴം വൈകിട്ടായിരുന്നു സംഭവം.
കണ്ണൂരിൽ പോയി മടങ്ങിവരുന്ന വഴി വളപട്ടണം പാലത്തിൽ വച്ച് ഛർദിക്കണമെന്ന് പറഞ്ഞ് കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു.
ഉടൻ തന്നെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി. കാറിൽ ഭാര്യയും മകളും, മകളുടെ ഭർത്താവും ഉണ്ടായിരുന്നു.
ഭാര്യ ഗോപിനാഥനെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.