സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ. ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

കണ്ണൂർ പാനൂരിലാണ് സംഭവം

New Update
death111

കണ്ണൂർ: ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ച നിലയിൽ.

Advertisment

കണ്ണൂർ പാനൂരിലാണ് സംഭവം. വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

രാഷ്ട്രീയ ആക്രമണത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു. 2009ലാണ് ബിജെപി പ്രവർത്തകർ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Advertisment