കണ്ണില്‍ നിന്നല്ല, നെഞ്ചില്‍ നിന്ന് കണ്ണീര്‍ വീഴ്ത്തും. സിപിഎം നേതാക്കളുടെ വീട്ടിലേക്ക് ബോംബ് എറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി

ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, ഏരിയാ സെക്രട്ടറി എല്ലാവരുടെയും വീടുകള്‍ ഞങ്ങള്‍ക്കറിയാം. ഓരോരുത്തരുടെയും വീട്ടില്‍ ബോംബ് എറിയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. 

New Update
photos(438)

കണ്ണൂര്‍: അക്രമം തുടര്‍ന്നാല്‍ സിപിഎം നേതാക്കളുടെ വീട്ടിലേക്ക് ബോംബ് എറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറിയാണ് ഭീഷണി മുഴക്കിയത്. 

Advertisment

കണ്ണില്‍ നിന്നല്ല, നെഞ്ചില്‍ നിന്ന് കണ്ണീര്‍ വീഴ്ത്തുമെന്നും ബിജെപി അര്‍ജുന്‍ മാവിലങ്കണ്ടിയുടെ പ്രസംഗത്തില്‍ പറയുന്നു. 


കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിനെതിരായ പ്രതിഷേധ യോഗത്തിലാണ് ബിജെപി സെക്രട്ടറിയുടെ ഭീഷണി പ്രസംഗം.


' ഇതിനെതിരെ നല്ല രീതിയില്‍ തന്നെ തിരിച്ചടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിങ്ങള്‍ തുടങ്ങി വച്ച യുദ്ധം അവസാനിപ്പിക്കുക ഞങ്ങള്‍ തന്നെയായിരുന്നു. 

ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, ഏരിയാ സെക്രട്ടറി എല്ലാവരുടെയും വീടുകള്‍ ഞങ്ങള്‍ക്കറിയാം. ഓരോരുത്തരുടെയും വീട്ടില്‍ ബോംബ് എറിയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. 


നിങ്ങളുടെ മക്കള്‍ എവിടെയൊക്കെ പോകുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കണ്ണില്‍ നിന്നല്ല നെഞ്ചില്‍ നിന്ന് കണ്ണീര്‍ വീഴത്താന്‍ ഞങ്ങള്‍ക്ക് കഴിയും. 


ചില സമയത്ത് നിയമം കൈയിലെടുത്താലേ നമ്മുടെ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കഴിയൂ. ആ നിയമം നടപ്പിലാക്കാന്‍ ഞങ്ങളുടെ കോടതിയുണ്ടാകും'- പ്രസംഗത്തില്‍ പറയുന്നു.

Advertisment