തെരുവുനായ ശല്യത്തിനെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശവുമായി നാടകം കളിക്കുന്നതിനിടെ കലാകാരനെ ആക്രമിച്ച നായ ചത്തു

ചൊവ്വാഴ്ച്ച വൈകിട്ടോടെയായിരിന്നു നായയെ പരിപാടി നടന്ന വായനശാലക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയത്.

New Update
photos(118)

കണ്ണൂര്‍: മയ്യില്‍ കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശവുമായി നാടകം കളിക്കുന്നതിനിടെ നാടക കലാകാരനെ ആക്രമിച്ച നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Advertisment

കഴിഞ്ഞ ദിവസം മയ്യില്‍ കണ്ടക്കൈ പി കൃഷ്ണപ്പിള്ള വായനശാല സംഘടിപ്പിച്ച തെരുവുനായകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിക്കിടെ നാടക കലാകാരനെ കടിച്ച നായയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. 

നായയുടെ കടിയേറ്റ പി രാധാകൃഷ്ണന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ടോടെയായിരിന്നു നായയെ പരിപാടി നടന്ന വായനശാലക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയത്.

Advertisment