കണ്ണൂരില്‍ നടുറോഡില്‍ സ്‌ഫോടനം. രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. പരിഭ്രാന്തി

ഭയം സൃഷ്ടിക്കാനാകാം ബോംബ് പൊട്ടിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

New Update
photos(561)

കണ്ണൂര്‍: പാട്യം പത്തായക്കുന്നില്‍ സ്‌ഫോടനം. നടുറോഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു.

Advertisment

 രണ്ടു വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശമാണിത്. വലിയ ശബ്ദത്തോടെ നടുറോഡിലാണ് ബോംബ് പൊട്ടിയത്.

ഭയം സൃഷ്ടിക്കാനാകാം ബോംബ് പൊട്ടിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അല്ലെങ്കില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കൈയില്‍ നിന്ന് ബോംബ് റോഡില്‍ വീണ് പൊട്ടിയതാകാം എന്നും പൊലീസ് സംശയിക്കുന്നു.

വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള രണ്ടു വീടുകളുടെ ജനല്‍ചില്ലുകളാണ് തകര്‍ന്നത്.

സംഭവത്തിന് പിന്നാലെ കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment