ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിത്തം; ഏഴ് പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

പുതിയങ്ങാടി ഹാര്‍ബറിന് സമീപത്തെ കോര്‍ട്ടേഴ്‌സില്‍ നിന്നാണ് അപകടം.

New Update
1001314361

കണ്ണൂര്‍: കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിത്തം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്.

Advertisment

രണ്ടാളുടെ നില ഗുരുതരമാണ്. പുതിയങ്ങാടി ഹാര്‍ബറിന് സമീപത്തെ കോര്‍ട്ടേഴ്‌സില്‍ നിന്നാണ് അപകടം.

ഇന്ന് രാവിലെ 6.30 ഓടെ സംഭവം. രാവിലെ ഭക്ഷണം പാകംചെയ്യാന്‍ വേണ്ടി പോയപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ ലീക്കായാണ് തീ പടര്‍ന്നത്.

 പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂര്‍മെഡിക്കല്‍ കോളജ് ആശുപത്രി പ്രവേശിപ്പിച്ചിട്ടുണ്ട്

Advertisment