New Update
/sathyam/media/media_files/2025/06/01/DUZ8zUvyXoMWLm8snNMA.jpg)
കണ്ണൂർ: കണ്ണൂർ നടുവിൽ പടിഞ്ഞാറെ കവല സ്വദേശി വി.വി.പ്രജുലിന്റെ മരണം കൊലപാതകമെന്ന് പൊലീസ്.കേസിൽ പോത്തുകുണ്ട് സ്വദേശി മിഥിലാജിനെ കസ്റ്റഡിയിലെടുത്തു.
Advertisment
മറ്റൊരു പ്രതിയായ കിഴക്കേ കവല സ്വദേശി ഷാക്കിർ ഒളിവിലാണ്.കഴിഞ്ഞമാസം 25നാണ് എരോടിയിലെ കൃഷിയിടത്തിലെ കുളത്തിൽ പ്രജുലിന്റെ മൃതദേഹം കണ്ടെത്തിയത്.
തലേന്ന് രാത്രി കൊല്ലപ്പെട്ട പ്രജലും മിഥിലാജും ഷാക്കിറും തമ്മില്‍ കുളത്തിന്‍റെ കരയില്‍വെച്ച് വാക്കുതര്‍ക്കമുണ്ടായിരുന്നു.
കയ്യേറ്റത്തിനിടെ പരിക്കേറ്റ പ്രജുലിനെ മറ്റ് പ്രതികള്‍ കുളത്തില്‍ താഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഒളിവിലായ ഷാക്കിറിനെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കി. സ്വാഭാവിക മരണമെന്ന് കരുതിയിരുന്ന സംഭവമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.