New Update
/sathyam/media/media_files/UBRdAFZPK2w3UrnS2kL2.jpg)
കണ്ണൂർ: ഫ്രഷ് കട്ട് സമരത്തിൽ നുഴഞ്ഞു കയറ്റക്കാരെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ.
Advertisment
നുഴഞ്ഞുകയറിയവരുണ്ടാക്കിയ ആസൂത്രിത ആക്രമണമാണ് കോഴിക്കോട് കട്ടിപ്പാറയിൽ നടന്നത്.
അക്രമി സംഘത്തിൽ ഡിവൈഎഫ്‌ഐക്കാരുണ്ടെങ്കിൽ അവർക്കെതിരെയും നടപടി വേണം.
സമരം ചെയ്തവർക്കെതിരെ സർക്കാർ കർശന നടപടി എടുക്കണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു.
അതേസമയം, ഡിവൈഎഫ്ഐ നേതാവിനെ ഒന്നാം പ്രതിയായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പി.എം ശ്രീ പദ്ധതിയിൽ സിപിഐക്ക് അവ്യക്തതയുണ്ടോ എന്ന് അറിയില്ല.
കാര്യങ്ങൾ മുന്നണിയിൽ ചർച്ച ചെയ്തു മുന്നോട്ടു പോകുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
ഓരോ പാർട്ടിക്കും വ്യക്തമായ നിലപാടുകൾ ഉണ്ടാകാം, അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യും.
ഇടതുമുന്നണി സുശക്തമാണ്. മുന്നണിയെ ദുർബലപ്പെടുത്താം എന്ന് ആരും കരുതേണ്ട എന്നും ഇ.പി ജയരാജൻ പറഞ്ഞു