കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ സ്കൂളുകൾക്കും ലാപ്ടോപ്പ് വിതരണം ചെയ്തു

New Update
LAPTOP KALYASSERY

കണ്ണൂർ: കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ സ്കൂളുകൾക്കും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. 

Advertisment

സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സർക്കാർ എയ്ഡഡ് മേഖലയിലെ എൽ പി – യു പി സ്കൂളുകൾക്ക് ലാപ് ടോപ്പുകളും ഗവ. ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് 12 ലക്ഷം രൂപയുടെ ഹൈടെക് സ്മാർട്ട് ക്ലാസുകളുമാണ് അനുവദിച്ചത്. 

ഇതിനായി എം വിജിൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടര കോടി രൂപയാണ് ചെലവഴിച്ചത്.

എരിപുരം മാടായി ബാങ്ക് പിസിസി ഹാളിൽ നടന്ന പരിപാടിയിൽ എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ശ്രീധരൻ, ടി നിഷ, ടി സുലജ, എ പ്രാർത്ഥന, കെ രതി, കല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിഷ, മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ കെ പി സംഗീത, പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി, എസ് എസ് കെ ജില്ലാ പോഗ്രാം ഓഫീസർ ഡോ രാജേഷ് കടന്നപ്പള്ളി, പ്രിൻസിപ്പാൾ ഫോറം കൺവീനർ കെ ആർ ശ്രീലത, എച്ച് എം ഫോറം കൺവീനർ സി പി സന്ദീപ് ചന്ദ്രൻ കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി കൺവീനർ സി വി സുരേഷ് ബാബു, മാടായി ബിപിഒ എം.വി വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

Advertisment