വിഡി സതീശൻ മത്സരിച്ചാലും എല്‍ഡിഎഫ് മികച്ച വിജയം നേടും. ശബരിനാഥനെ ഇറക്കിയാലും തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ കോണ്‍ഗ്രസിന് കഴിയില്ല: വി ശിവൻകുട്ടി

മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ലെങ്കിലും മുൻനിരയിൽ ശബരിയുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
v sivankutty

കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ്‌ ബിജെപി ധാരണയെന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ആ ധൈര്യത്തിലാണ് കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

Advertisment

ശബരിനാഥനെ ഇറക്കിയാലും കോർപ്പറേഷൻ പിടിക്കാൻ ആവില്ല.വി.ഡി സതീശൻ തന്നെ മത്സരിച്ചാലും എൽഡിഎഫ് മികച്ച വിജയം നേടും.കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിൻറേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കവടിയാർ വാർഡിലാണ് ശബരി ഇറങ്ങുന്നത്. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ലെങ്കിലും മുൻനിരയിൽ ശബരിയുണ്ട്. പട്ടികയിലെ ഇളമുറക്കാരി കെഎസ് യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണ സുരേഷ്. 

തലസ്ഥാനത്തെ കെഎസ് യു സമരങ്ങളുടെ അമരത്തുള്ള വൈഷ്ണ മത്സരിക്കുന്നത് സിപിഎമ്മിൻറെ സിറ്റിംഗ് സീറ്റ് മുട്ടടയിൽ .

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വഴുതക്കാട്. മുൻ എംപി എ ചാൾസിൻറെ മരുമകൾ ഷെർളി പാളയം വാർഡിൽ. സീനിയർ നേതാവ് ജോൺസൺ ജോസഫ് ഉള്ളൂർ. പേട്ടയിൽ അനിൽകുമാർ, കുന്നുകുഴിയിൽ മേരി പുഷ്പം , ആശാ സമരത്തിൽ പങ്കെടുത്ത എസ് ബി രാജി കാച്ചാണിയിൽ മത്സരിക്കും

Advertisment