/sathyam/media/media_files/2025/11/03/sivanakutty-2025-11-03-18-23-59.png)
കണ്ണൂർ:ചിത്രം വരച്ചതിന് അഭിനന്ദിച്ചതിനെ തുടർന്ന് വികാരാധീനയായ കുഞ്ഞുനിഹാരികയെ ചേർത്തുപിടിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
കണ്ണൂർ ചെറുതാഴം ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി വിദ്യാഭ്യാസമന്ത്രി എത്തിയപ്പോഴാണ് സംഭവം.
/sathyam/media/post_attachments/e2966e01-395.jpg)
വരച്ച ചിത്രം ശിവൻകുട്ടി സന്തോഷത്തോടെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് കുട്ടി കരഞ്ഞത്. മന്ത്രി ഉടനെ കുട്ടിയെ ചേർത്തുനിർത്തുകയും സമാധാനിപ്പിക്കുകയും ചെയ്തു.
വിദ്യാഭ്യാസമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം
/sathyam/media/post_attachments/ff162bf3-829.jpg)
പെണ്ണുങ്ങൾ കിരീടവുമേന്തി ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ നിഹാര മോൾ എന്തിന് കരയണം...!!
കണ്ണൂർ ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് ഞാൻ എത്തിയത്. കുഞ്ഞുങ്ങൾ സ്വാഗത ഗാനം വേദിയിൽ ആലപിക്കുന്നു. അപ്പോഴാണ് നിഹാര വരച്ച എന്റെ ചിത്രവുമായി അടുത്തേക്ക് എത്തുന്നത്. ഞാനാ ചിത്രം സ്വീകരിച്ചു. നല്ല ചിത്രമെന്ന് പറഞ്ഞ് നിഹാരയെ അഭിനന്ദിച്ചു.
/sathyam/media/post_attachments/9917d0c8-ae1.jpg)
ആ കൊച്ചുകുഞ്ഞ് കരയാൻ തുടങ്ങി. എന്തിനാ മോളേ കരയുന്നേ എന്ന് ചോദിച്ച് ആശ്വസിപ്പിച്ചു; ചേർത്തു നിർത്തി. അവളിൽ ചിരി തെളിയിച്ചേ വിട്ടുള്ളൂ.
മോളേ, ഈ ലോകം പെൺകുട്ടികളുടേത് കൂടിയാണ്, ഈ സർക്കാർ പെണ്ണുങ്ങൾ അടക്കം എല്ലാവരുടേയും..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us