/sathyam/media/media_files/k2wVwnI7FPZ2etPpgTRP.jpg)
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ മല്‍സരിപ്പിക്കുന്ന ദേശീയ പാര്‍ട്ടിയാകാനുള്ള ജാഗ്രതയുമായി ബിജെപി.
ക്രൈസ്തവര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ അവര്‍ക്കിടയില്‍ നിന്നും ക്രൈസ്തവരായ സ്ഥാനാര്‍ഥികളെ തന്നെ കണ്ടെത്തി മല്‍സരിപ്പിക്കണമെന്നതാണ് കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം പോയിരിക്കുന്നത്.
ഇതുപ്രകാരം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മറ്റി മാത്രം വിവിധ തദ്ദേശ വാര്‍ഡുകളില്‍ അമ്പതോളം സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ജില്ലയുടെ കുടിയേറ്റ മേഖലകളിലെ വാര്‍ഡുകള്‍ തരംതിരിച്ച് ഇവിടങ്ങളില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനാണ് നിര്‍ദേശം.
ഇതുപ്രകാരം ക്രൈസ്തവര്‍ കൂടുതലുള്ള നടുവില്‍ 8 വാര്‍ഡുകളിലും ഉളിക്കലില്‍ 9 -ഉം എരുവേശ്ശിയില്‍ 7 -ഉം ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളില്‍ 4 വീതവും ചപ്പാരപടവില്‍ രണ്ടും ചെറുപുഴയില്‍ 3 -ഉം ശ്രീകണ്ഠപുരം നഗരസഭയില്‍ രണ്ടും വാര്‍ഡുകളില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും സ്ഥാനാര്‍ഥികളെ കണ്ടെത്തും.
ഇതേ മാതൃക സംസ്ഥാനത്തെ മുഴുവന്‍ മേഖലകളിലേയ്ക്കും വ്യാപിപ്പിക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ നിന്നും കൂടുതല്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍ രംഗത്തു വരാനാണ് സാധ്യത.
ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രൈസ്തവ മേഖലകളില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പിലും കൂടുതല്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാകും ബിജെപി ശ്രമിക്കുക.
കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തി മുന്നോട്ടുപോകാനായിരിക്കും ബിജെപി ശ്രമിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us