/sathyam/media/media_files/2025/11/10/udf-2025-11-10-18-52-12.jpg)
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനത്തിൽ ധാരണയായില്ല. കണ്ണൂർ കോർപറേഷനിലാണ് യുഡിഎഫിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കം തുടരുന്നത്.
കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ കൂടി വേണമെന്ന് മുസ്‌ലിം ലീ​ഗ് ആവശ്യപ്പെട്ടു. അധിക സീറ്റിൽ കോൺ​ഗ്രസ്- ലീ​ഗ് ചർച്ച തുടരും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 ഇടങ്ങളിലാണ് കണ്ണൂർ കോർപറേഷനിൽ മുസ്‌ലിം ലീ​ഗ് മത്സരിച്ചിരുന്നത്. ഇതിൽ 14 സീറ്റുകളിലും വിജയിക്കു​കയും ചെയ്തു. ഇത്തവണ 22 സീറ്റുകളായി ഉയർത്തണമെന്നാണ് ലീ​ഗിന്റെ ആവശ്യം.
ധാരണയാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ഘട്ടങ്ങളിലായി ലീ​ഗ്- കോൺ​ഗ്രസ് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ രണ്ട് ചർച്ചകളിലും തീരുമാനമുണ്ടായില്ല.
രണ്ട് ഡിവിഷനുകൾ ലീ​ഗിന് നൽകുന്നതിന് കോൺ​ഗ്രസിന് സമ്മതമാണെങ്കിലും ഏതൊക്കെയാണ് നൽകുകയെന്നതിലാണ് ധാരണയാകാനുള്ളത്.
ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും മുസ്‌ലിം ലീ​ഗിന്റേതെന്നാണ് കോൺ​ഗ്രസിന്റെ പരസ്യപ്രതികരണം.
യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായിരുന്ന കണ്ണൂർ കോർപറേഷനിൽ സീറ്റ് വിഭജനത്തിൽ ധാരണയാകാത്തത് മുന്നണിക്കകത്ത് ആശങ്കയുണർത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us