/sathyam/media/media_files/2025/11/11/kalyaserry-health-2025-11-11-01-39-17.jpg)
കണ്ണൂർ: കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ പുനർനിർമിച്ച ജനകീയ ആരോഗ്യ കേന്ദ്രം ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എം. വിജിൻ എം.എൽ.എ അധ്യക്ഷനായി ശിലാഫലകം അനാച്ഛാദനം ചെയ്തു.
പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹെൽത്ത് ഗ്രാന്റിന്റെ 57 ലക്ഷം രൂപ ചെലവഴിച്ചാണ് ബിക്കിരിയൻ പറമ്പിൽ കെട്ടിടം പുനർനിർമിച്ചത്.
വരാന്ത, രണ്ട് കൺസൽട്ടേഷൻ മുറി, ഫീഡിംഗ് മുറി, ഡേ കെയർ മുറികൾ, വെൽനെസ് മുറി, റെക്കോർഡ് മുറി, ടോയ്‌ലറ്റ് ഉൾപ്പെടെയാണ് ഒരു നില കെട്ടിടം നിർമിക്കുന്നത്.
ഭാവിയിൽ മുകളിൽ രണ്ട്‌നില കൂടി നിർമിക്കാവുന്ന രീതിയിലാണ് കെട്ടിടം രൂപകൽപന ചെയ്തിട്ടുള്ളത്. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വകയിരുത്തിയാണ് ചുറ്റുമതിൽ, വൈദ്യുതീകരണം എന്നിവ പൂർത്തിയാക്കിയത്.
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ ജാക്സൺ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി. നിഷ, സ്ഥിരംസമിതി അധ്യക്ഷരായ ടി.വി. രവീന്ദ്രൻ, ഇ മോഹനൻ, സ്ഥിരം സമിതി അംഗം സി.വി. ഭാനുമതി, പഞ്ചായത്തംഗം സി.പി. വനജ, പഞ്ചായത്ത് സെക്രട്ടറി നിത കൃഷ്ണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രദീപൻ മാസ്റ്റർ, എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. രാജേശ്വരി രാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട്, ജില്ലാ പ്രോഗ്രാം മാനേജർ പി.കെ. അനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ലക്ഷ്മണൻ, പി നാരായണൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us