New Update
/sathyam/media/media_files/2025/04/30/fMDHgMig5NMgHTBKss8N.jpg)
കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ മുഖ്യമന്ത്രി. അടൂർപ്രകാശിന്റെ സമീപനം നാടിന്റെ പൊതുവികാരത്തിന് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Advertisment
കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ക്രിമനൽ പൊലീസ് എന്ന ദിലീപിന്റെ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന ദിലീപിന്റെ ഭാഗത്ത് നിന്ന് അന്വേഷണം സംബന്ധിച്ച് ഏതെങ്കിലും എതിർപ്പ് അറിയിച്ചിരുന്നില്ല. പ്രോസിക്യൂഷന്റെയും കോടതിയുടെയും കാര്യങ്ങൾ എന്താണെന്ന് ഇപ്പോൾ പറയാനാകില്ലെന്നു മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us