/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
കണ്ണൂർ: കണ്ണൂരിൽ വിവിധ ഇടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി പരാതി. ചെറുകുന്ന് മുണ്ടപ്പുറം പോളിങ് സ്റ്റേഷനിൽ വെച്ച് മുണ്ടപ്പുറം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി മുജീബ് റഹമാനെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു.
കള്ളവോട്ട് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് മർദനം എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അതുപോലെ ശ്രീകണ്ഠാപുരത്തെ ബൂത്തില്‍ വനിതാ സ്ഥാനാർത്ഥിക്കും മർദനമേറ്റെന്ന് പരാതിയുണ്ട്.
പതിനഞ്ചാം വാർഡിലെ സ്ഥാനാർത്ഥി ഷീജ ജഗനാഥനെയാണ് ബൂത്തിൽ വച്ച് മർദിച്ചതായി പരാതി ഉയർന്നിട്ടുള്ളത്. എതിർ സ്ഥാനാർത്ഥിയുടെ ഭർത്താവാണ് അക്രമത്തിന് പിന്നിലെന്നാണ് ഷീജ ആരോപിക്കുന്നത്.
കണ്ണൂർ കതിരൂരിൽ പാനൂർ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർത്ഥി കെ ലതികയെ ബൂത്തിനകത്ത് കയ്യേറ്റം ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്. ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us