ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

വട്ടക്കയം സ്വദേശി സുനിൽകുമാർ, ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്. അക്രമി സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.

New Update
police jeep 2

കണ്ണൂർ: കണ്ണൂരിൽ ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഇരിട്ടി വട്ടക്കയത്താണ് സംഭവം. 

Advertisment

വട്ടക്കയം സ്വദേശി സുനിൽകുമാർ, ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്. അക്രമി സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. 

സ്ഫോടക വസ്തു എറിയുന്നതിനിടെ അക്രമി സംഘത്തിലെ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Advertisment