ധർമടം മുൻ എംഎൽഎയുമായ കെ.കെ നാരായണൻ അന്തരിച്ചു

മുണ്ടലൂർ എൽപി സ്‌കൂളിൽ എൻഎസ്എസ് കാമ്പിൽ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
k k narayanan

കണ്ണൂർ: മുതിർന്ന സിപിഎം നേതാവും ധർമടം മുൻ എംഎൽഎയുമായ കെ.കെ നാരായണൻ അന്തരിച്ചു. 77 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

Advertisment

മുണ്ടലൂർ എൽപി സ്‌കൂളിൽ എൻഎസ്എസ് കാമ്പിൽ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

2011 - 16 കാലത്ത് ധർമ്മടം നിയോജകമണ്ഡലത്തിലെ എംഎൽഎയായിരുന്നു കെ.കെ നാരായണൻ. 29 വർഷം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ കെ നാരായണൻ നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്. 

2005 - 2010 കാലത്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന നാരായണൻ എകെജി ആശുപത്രി പ്രസിഡൻറ് ചുമതലയും വഹിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗമായും കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൻറെ പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. 

Advertisment