ന്യൂ മാഹിയിൽ സമീപം കട വരാന്തയിൽ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു

സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

New Update
img(209)

കണ്ണൂർ: ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം കട വരാന്തയിൽ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു. മുനമ്പം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പിൽ ഹൗസ്സിൽ എൻ പ്രകാശനാണ് മരിച്ചത്. 

Advertisment

മാഹി -അഴിയൂർ എന്നിവടങ്ങളിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരികയായിരുന്നു പ്രകാശന്‍. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. 


ഇയാളെ കരിങ്കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയായിരിക്കാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് രക്തം പുരണ്ട കരിങ്കല്ല് കണ്ടെത്തിയിട്ടുണ്ട്.

Advertisment