മുതിർന്ന സിപിഎം നേതാവും മുൻ എംഎല്‍എയുമായ സി.കെ.പി പത്മനാഭൻ കോൺ​ഗ്രസിലേക്കോ ? പത്മനാഭനെ കോൺഗ്രസിലെത്തിക്കാൻ അണിയറയിൽ ചരടുവലികൾ നടക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി പത്മനാഭനുമായി കൂടിക്കാഴ്ച നടത്തി

സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പത്മനാഭൻ കഴിഞ്ഞ കുറേ നാളുകളുമായി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 

New Update
img(278)

കണ്ണൂർ: സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗം സി.കെ.പി പത്മനാഭനെ കോണ്‍ഗ്രസിലെത്തിക്കാന്‍ അണിയറ നീക്കം. പത്മനാഭന്റെ വീട്ടിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി കൂടിക്കാഴ്ച നടത്തി. 

Advertisment

പത്മനാഭനെ സുധാകരന്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു. സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പത്മനാഭൻ കഴിഞ്ഞ കുറേ നാളുകളുമായി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 


2006 മുതല്‍ 2011 വരെ തളിപ്പറമ്പ് എംഎല്‍എയുമായിരുന്നു. പിന്നീട്, പി.ശശിക്കെതിരെ സ്വഭാവദൂഷ്യത്തിന് പാര്‍ട്ടി നേതാക്കള്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ 2011 ല്‍ ഇദ്ദേഹത്തെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു. 


മാടായി ഏരിയ കമ്മിറ്റിയില്‍ പിന്നീട് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ സമ്മേളനത്തില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. 

Advertisment