സന്തോഷ് ട്രോഫി: അവസാന റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള ടീമിനെ സഞ്ജു ഗണേഷ് നയിക്കും. ഷെഫീഖ് ഹസൻ മഠത്തിൽ മുഖ്യ പരിശീലകൻ. സ്ക്വാഡ് ഇങ്ങനെ

ഒമ്പത് പുതുമുഖ താരങ്ങളുമായാണ് കേരളം ഈ വർഷമിറങ്ങുന്നത്.

New Update
santhosh trophy new squad

കണ്ണൂർ: സന്തോഷ് ട്രോഫി അവസാന റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ ഷെഫീഖ് ഹസൻ മഠത്തിലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കേരള ടീമിന്റെ നായകനായി സഞ്ജു ഗണേഷിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisment

തുടർച്ചയായ രണ്ടാം തവണയാണ് സഞ്ജു സന്തോഷ് ട്രോഫി ടീമിന്റെ നായകനാകുന്നത്. ഒമ്പത് പുതുമുഖ താരങ്ങളുമായാണ് കേരളം ഈ വർഷമിറങ്ങുന്നത്.

അവസാന റൗണ്ട് മത്സരങ്ങൾക്കായി ആസാമിലേക്ക് പോകുന്ന 22 അംഗ സംഘം ഇങ്ങനെ: 

അൽകേഷ് രാജ് ടിവി (തൃശൂർ), ഹജ്‌മൽ എസ് (പാലക്കാട്), മുഹമ്മദ് ജസീൻ എം (മലപ്പുറം) സഞ്ജു ഗണേഷ് (എറണാകുളം), അജയ് അലക്സ് (എറണാകുളം), മനോജ് എം (തിരുവനന്തപുരം), ബിബിൻ അജയൻ (എറണാകുളം), അബ്ദുൽ ബാദിഷ് (മലപ്പുറം), സന്ദീപ് എസ് (മലപ്പുറം), തേജസ് കൃഷ്ണ എസ് (പാലക്കാട്), അർജുൻ എം (തൃശൂർ), അർജുൻ വി (കോഴിക്കോട്), ആസിഫ് ഓഎം (എറണാകുളം), വിഘ്‌നേശ് (തിരുവനന്തപുരം), അബൂബക്കർ ദിൽഷാദ് (കാസർഗോഡ്), ഷിജിൻ ടി (തിരുവനന്തപുരം), മുഹമ്മദ് അജ്‌സൽ (കോഴിക്കോട്), സജീഷ് ഇ (പാലക്കാട്), മുഹമ്മദ് റിയാസ് പിടി (പാലക്കാട്), മുഹമ്മദ് സിനാൻ ( കണ്ണൂർ), മുഹമ്മദ് ആഷിക് കെ (മലപ്പുറം), മുഹമ്മദ് അഷർ (തൃശൂർ)

മറ്റ് കോച്ചിങ് സ്റ്റാഫ് അംഗങ്ങൾ: എബിൻ റോസ് ഡി (സഹ പരിശീലകൻ), ഷാജി പികെ (മാനേജർ), കെടി ചാക്കോ (ഗോൾകീപ്പർ കോച്ച്), അഹ്മദ് നിഹാൽ (ഫിസിയോ), കിരൺ കെ നാരായണൻ (വിഡിയോ അനലിസ്റ്റ്)

Advertisment