പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസ് ; നഗരസഭാ കൗൺസിലറായി വിജയിച്ച വി കെ നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടി. സർക്കാർ നേരിട്ട് ഇടപെട്ടാണ് പരോൾ കാലാവധി നീട്ടിയത്

പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

New Update
img(300)

കണ്ണൂർ: പയ്യന്നൂരിലെ നഗരസഭാ കൗൺസിലറായി വിജയിച്ച വി കെ നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടി. 15 ദിവസത്തേക്കാണ് പരോൾ നീട്ടിയത്. ഈ മാസം 26 വരെയാണ് പരോൾ. 

Advertisment

സർക്കാർ നേരിട്ടാണ് പരോൾ നീട്ടി നൽകിയത്. അച്ഛൻ്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോൾ. പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ മാസം 25നാണ് നിഷാദിനെ 20 വർഷം തടവിന് ശിക്ഷിച്ചത്.


പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ആയിരുന്നു നിഷാദ് ജയിലില്‍ കഴിഞ്ഞിരുന്നത്.


ഡിസംബർ 26 ന് ആണ് ജാമ്യത്തിലിറങ്ങിയത്. നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഇയാൾ ഈ തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. പയ്യന്നൂർ നഗരസഭ കൗണ്‍സിലറാണ് വി കെ നിഷാദ്. 

പിതാവിന് കാല്‍മുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോൾ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നാണ് ജയില്‍ വകുപ്പിന്‍റെ വിശദീകരണം.

Advertisment