ഓഹരി വ്യാപാരത്തിന്റെപേരിൽ 97.4 ലക്ഷം രൂപയുടെ തട്ടിപ്പ്. പ്രതി പൊലീസ് പിടിയിൽ

ജിഎസ്എഎം എന്ന സ്ഥാപനത്തിന്റെ പേരില്‍ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. 

New Update
img(329)

പയ്യന്നൂര്‍: ഓഹരി വ്യാപാരത്തിന്റെപേരിൽ 97.4 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് മുക്കത്തെ കെ പി മുഹമ്മദ് സലീമിനെ(23)യാണ് സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Advertisment

2024 ജൂലൈ മൂന്നിനും 23നും ഇടയിലാണ് പരാതിക്ക്‌ ഇടയാക്കിയ സംഭവം. പയ്യന്നൂര്‍ അമ്പലം റോഡിലെ വി വി ഗണേശനാണ് പരാതിക്കാരൻ.


ജിഎസ്എഎം എന്ന സ്ഥാപനത്തിന്റെ പേരില്‍ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. 


ഈ സ്ഥാപനത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് പലതവണകളിലായി 97,40,000 രൂപ ഓണ്‍ലൈന്‍ നിക്ഷേപമായി സ്വീകരിച്ചശേഷം നിക്ഷേപത്തുകയോ വാഗ്ദാനംചെയ്ത ലാഭമോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുള്ള പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. തുടർന്ന്, സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisment