/sathyam/media/media_files/2026/01/18/crow-2026-01-18-17-11-45.png)
കണ്ണൂർ: കണ്ണൂരില്‍ ഇരിട്ടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. എടക്കാനം മേഖലയില്‍ കാക്കകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. പ്രദേശത്ത് ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇരിട്ടി നഗരസഭയിലെ എടക്കാനത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് കാക്കകള്‍ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.
കണ്ണൂര്‍ റീജ്യനല്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ പരിശോധന ഫലം ജില്ലാ കലക്ടര്‍ക്ക് കൈമാറി. എടക്കാനം മേഖലയില്‍ കാക്കകളില്‍ വ്യാപകമായി രോഗം കണ്ടെത്തിയിട്ടുണ്ട്. വളര്‍ത്തു പക്ഷികളിലേക്ക് രോഗം ബാധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദേശം നല്‍കി.
അജ്ഞാതമായ പനി, ശ്വാസകോശ അണുബാധ എന്നിവ പ്രകടിപ്പിക്കുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us