New Update
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു.
Advertisment
ഇന്നലെ രാത്രി മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം. മൂന്നാം പീടിക സ്വദേശി അബൂബക്കർ ആണ് മരിച്ചത്.
69 വയസായിരുന്നു. കടയിൽ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി പോവാൻ ഒരുങ്ങവെയാണ് പിറകെ നിന്നെത്തിയ കാർ അബൂബക്കറിനെ ഇടിച്ചു തെറിപ്പിച്ചത്.
മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിച്ച ശേഷമാണ് സ്കൂട്ടിയുടെ പിറകിൽ ഇടിച്ചത്.
അപകടത്തിൽ സ്കൂട്ടർ തകർന്നു . മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി.
മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കയനി ജുമാ മസ്ജിദിൽ കബറടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us