കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞുകൊന്ന കേസ്. അമ്മ ശരണ്യക്കുള്ള ശിക്ഷാവിധി ഇന്ന്

കുഞ്ഞിനെ കൊന്ന കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു

New Update
1524187-fdvcb

കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞുകൊന്ന കേസിൽ കുറ്റക്കാരി എന്ന് കണ്ടെത്തിയ അമ്മയ്ക്കുള്ള ശിക്ഷാവിധി ഇന്ന്. ശരണ്യയും ആൺ സുഹൃത്തും ഒന്നിച്ച് താമസിക്കാനാണ് കുഞ്ഞിനെ കൊന്നതെന്ന് കേസ്. 

Advertisment

ഗൂഢാലോചനയും പ്രേരണയും തെളിയിക്കാനായില്ല. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 

കുഞ്ഞിനെ കൊന്ന കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു. നിധിനെതിരായ ക്രിമിനൽ ഗൂഢാലോചനയോ പ്രേരണാ കുറ്റങ്ങളോ തെളിയിക്കാൻ സാധിക്കാത്തതിന്റെ തുടർന്നാണ് വെറുതെ വിട്ടത്. 

തെളിവുകൾ കണ്ടെത്തുന്നതിൽ പൊലീസിനും പ്രോസിക്യൂഷനെയും വീഴ്ച വരുത്തിയെന്നും കോടതി കണ്ടെത്തി.

യുവതിയും നിധിനും തമ്മിലുള്ള അവിഹിത ബന്ധങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും കുട്ടിയെ കൊലപ്പെടുത്തിയതിൽ തെളിവുകൾ കണ്ടെത്തുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും കോടതി വിമർശിച്ചു. ശരണ്യയും നിധിനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് കോടതിയിൽ ഹാജരാക്കിയത്.

2020 ഫെബ്രവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകന്റെ കൂടെ താമസിക്കാൻ ശരണ്യ മകൻ വിയാനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് കേസ്.

Advertisment