New Update
/sathyam/media/media_files/2026/01/25/240410-2026-01-25-01-15-00.webp)
കണ്ണൂർ: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണമായ ഷിംജിത മുസ്തഫ പ്രചരിപ്പിച്ച വീഡിയോക്കെതിരെ യാത്രക്കാരി പൊലീസിനെ സമീപിച്ചു.
Advertisment
ദീപക് ബസിനകത്ത് മോശമായി പെരുമാറിയെന്ന തരത്തിൽ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോയിൽ താൻ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആളുകള്‍ തെറ്റിദ്ധരിക്കുമെന്നതിനാല്‍ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുമാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.
സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ ഇപ്പോഴും വലിയ തോതിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് പിൻവലിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നുമാണ് പെൺകുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിലാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. അതിനിടെ ഈ പരാതിയുടെ വിശദാശംശങ്ങള്‍ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കള്‍ കണ്ണൂര്‍ പൊലീസിന് വിവരാവകാശ അപേക്ഷ നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us