/sathyam/media/media_files/2026/01/25/v-kunjikrishnan-2026-01-25-19-00-32.jpg)
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തിരിമറി വെളിപ്പെടുത്തിയതിന് സിപിഎം പുറത്താക്കിയതിന് പിന്നാലെ മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ. ഉച്ചയ്ക്ക് വന്ന് അർദ്ധരാത്രിയെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞികൃഷ്ണൻ
പയ്യന്നൂരിലെ പാർട്ടിയെ യോജിപ്പിച്ച് കൊണ്ടുപോകാൻ തനിക്കായില്ലെന്ന് ഒരാൾക്ക് തോന്നിയാൽ മതിയോയെന്നും തൻ്റെ പോരായ്മ എന്താണെന്ന് ബോധ്യപ്പെടുത്തേണ്ടെയെന്നും ചോദ്യം.
ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റാൻ തീരുമാനിച്ചപ്പോൾ 21 പേരിൽ 17 പേരും തീരുമാനത്തെ എതിർത്തു.
വിശദീകരണവും കണക്കും അംഗീകരിക്കാൻ സാധിക്കാത്തകൊണ്ടാണ് പാർട്ടിയിൽ നിന്ന് വിട്ടുനിന്നത്. എട്ടുമാസം പാർട്ടിയിൽ നിന്ന് വിട്ടുന്നതെന്നും പിന്നീട് നേതാക്കൾ ഇടപെട്ടാതിനാലാണ് പ്രവർത്തന രംഗത്തേക്ക് വീണ്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു.
താൻ ഏത് മാധ്യമത്തിൽ അഭിമുഖം നൽകിയാലും പാർട്ടി നിലപാട് ഇതായിരിക്കും. കണക്ക് എന്ത് കൊണ്ട് 2021ൽ അംഗീകരിച്ചിട്ടില്ല.
പാർട്ടിക്ക് പണം നഷ്ടമായിട്ടുണ്ട്. രക്തസാക്ഷി ഫണ്ടും കെട്ടിട നിർമാണ ഫണ്ടും കൂട്ടി 91ലക്ഷം രൂപ പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
സഹകരണ ജീവനക്കാരിൽനിന്ന് പിരിച്ച 70 ലക്ഷം കാണാനില്ലായിരുന്നു. കുറ്റം ചെയ്തയാളെ കമ്മീഷൻവെച്ച് വിമുക്തനാക്കിയെന്നും വി. കുഞ്ഞികൃഷ്ണൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us