/sathyam/media/media_files/2026/01/31/1001628920-2026-01-31-12-55-00.webp)
കണ്ണൂർ : ധൻരാജ് രക്തസാക്ഷി ഫണ്ട് സംബന്ധിച്ച് വിവാദ വെളിപ്പെടുത്തലുകൾ നടത്തി സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണൻ ആർ.എം.പിയിൽ ചേർന്നേക്കുമെന്ന് സൂചന.
ഇതുസംബന്ധിച്ച് വളരെ രഹസ്യമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. യു.ഡി.എഫിനൊപ്പമാണ് ആർ.എം.പി നിലയുറപ്പിച്ചിരിക്കുന്നതെങ്കിലും ഇതുവരെ മുന്നണിയിൽ ആർ.എം.പി സ്ഥിരാംഗത്വമെടുത്തിട്ടില്ല.
സി.പി.എമ്മിനുള്ളിൽ നിന്നും ഉൾപ്പാർട്ടി സമരത്തിലൂടെ പാർട്ടിയിൽ തിരുത്തൽ വരുത്താൻ ശ്രമിച്ച കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിലവിൽ നടമാടുന്ന ചങ്ങാത്ത മുതലാളിതത്തിന്റെ പ്രയോക്താക്കൾ തടസപ്പെടുത്തിയെന്നാണ് കുഞ്ഞികൃഷ്ണനൊപ്പമുള്ളവർ പറയുന്നത്.
ധൻരാജ് രക്തസാക്ഷി ഫണ്ടിലെ തിരിമറി മാത്രമല്ല സഹകരണ ബാങ്കിന് വേണ്ടി ഭൂമി വാങ്ങിയ ഇടപാടിലും കോടികളുടെ തിരിമറിയാണ് കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്.
നേതാക്കളെ അണികൾ തിരുത്തണമെന്ന അദ്ദേഹത്തിന്റെ പുസ്തകം കണ്ണൂരിലെ പാർട്ടിയിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്.
പാർട്ടിയിലെ മുതിർന്ന നേതാവും മുൻ എൽ.ഡി.എഫ് കൺവീനറുമായിരുന്ന ഇ.പി ജയരാജനെ ബി.ജെ.പിയുടെ കേരള പ്രഭാരി സന്ദർശിച്ചതടക്കമുള്ള കാര്യങ്ങളിലും കുഞ്ഞികൃഷ്ണൻ സംശയം ്രപകടിപ്പിച്ചിട്ടുണ്ട്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ ടി.ഐ മധുസൂദനനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയാൽ ആർ.എം.പി സ്ഥാനാർത്ഥിയായി കുഞ്ഞികൃഷ്ണൻ മത്സരിക്കുമോ എന്ന ആശങ്കയും സി.പി.എം ്രപകടിപ്പിക്കുന്നുണ്ട്.
ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ശേഷം ഒഞ്ചിയത്തടക്കം സി.പി.എമ്മിനേറ്റ തിരിച്ചടിയിൽ നിന്നും അവർക്ക് ഇതുവരെ കരകയറാൻ കഴിഞ്ഞിട്ടില്ല.
വടകര നിയമസഭാ മണ്ഡലത്തിലും ലോക്‌സഭാ മണ്ഡലത്തിലും സി.പി.എമ്മിന് പിന്നീട് കരുത്തു കാട്ടാനായിട്ടില്ലെന്നതാണ് ചരിത്രം.
അതുകൊണ്ട് തന്നെ കുഞ്ഞികൃഷ്ണനെതിരെ നാട്ടിൽ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കരുതെന്നും അക്രമപ്രവർത്തനങ്ങളിൽ സഖാക്കൾ ഏർപ്പെടെരുതെന്നുമുള്ള നിർദ്ദേശമാണ് സി.പി.എം കണ്ണൂർ ജില്ലാ നേതൃതവം താഴേത്തട്ടിലേക്ക് നൽകുന്നത്.
പയ്യന്നൂരിലെ സി.പി.എമ്മിന്റെ അടിത്തറയ്ക്ക് പോറലേറ്റാൽ സംസ്ഥാനത്താകെ അതിന്റെ പ്രതിഫലനമുണ്ടാവുമെന്നും സി.പി.എം കരുതുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us