/sathyam/media/media_files/2026/01/29/v-kunhikrishnan-book-2026-01-29-17-35-34.jpg)
കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിന് സാക്ഷിയാകാൻ വൻജനാവലി.
നേതൃത്വത്തെ അണികൾ തിരുത്തണമെന്ന പുസ്തകമാണ് അദ്ദേഹം എഴുതിയത്. ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് നിർണ്ണായക വെളിപ്പെടഡുത്തലാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പാർട്ടിയിലെ ഫണ്ട് വെട്ടിപ്പിന് ജില്ലാ നേതൃത്വം കൂട്ടുനിന്നുവെന്ന ഗുരുതരമായ ആരോപണമാണ് പുസ്തകത്തിലൂടെ അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്.
പുസ്തകരപകാശനം മാറ്റിയെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിച്ചു. തന്നെ വ്യക്തിപരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന നിലയാണുള്ളതെന്നും അദ്ദേഹം ആമുഖരപസംഗത്തിൽ വ്യക്തമാക്കി.
പുസ്തകത്തിൽ എം.വി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത വിമർശനമാണുള്ളത്. പാർട്ടി പൊതുജനങ്ങളുടെയും അംഗങ്ങളുടെയും അനുഭാവികളുടെയും കയ്യിൽ നിന്നും പിരിച്ച ധൻരാജ് രക്തസാക്ഷി ഫണ്ട് വെട്ടിച്ചുവെന്നാണ് കണക്ക് സഹിതം സമർത്ഥിക്കുകയാണ്.
പാർട്ടിയിൽ ബന്ധുക്കളെ അംഗങ്ങളായി തിരുകിക്കയറ്റിയെന്നും അനർഹർക്ക് സ്ഥാനം നൽകിയെന്നും അദ്ദേഹം വാദമുയർത്തുന്നു. ചങ്ങാത്ത മുതാലിളത്തം നേതാക്കളെ ബാധിച്ചുവെന്നും പാർട്ടി കളവിന് കൂട്ട് നിൽക്കുകയാണെന്നും പുസ്തകത്തിൽ പറയുന്നു.
/filters:format(webp)/sathyam/media/media_files/2026/02/04/kunhikrishnan-book-release-2026-02-04-19-30-23.jpg)
പാർട്ടിയിലെ ചില അംഗങ്ങൾ ഉയർത്തിയ പരാതി സമുന്നതരായ നേതാക്കൾ പരിശോധിച്ച ശേഷം അഴിമതി നടത്തിയവരെ സംരക്ഷിക്കാൻ തീരുമാനമെടുത്തുവെന്നും പുസ്തകത്തിൽ ആരോപിക്കുന്നു.
അഴിമതിക്കാരെ വെള്ളപൂശാൻ സമിതിയണ്ടാക്കിയെന്നും അതുവഴി അവരെ രക്ഷപെടുത്തിയെന്നും അദ്ദേഹം വാദിക്കുന്നു.
പുസ്തക പ്രകാശനത്തിന് സാക്ഷിയാവാൻ വൻ ജനാവലി എത്തിയത് പാർട്ടി ഔദ്യോഗിക നേതൃത്വത്തെ അങ്കലാപിൽ എത്തിച്ചിട്ടുണ്ട്. പുസ്തകത്തിൽ പറയുന്ന കണക്കുകൾ യാഥാർത്ഥ്യമല്ലെന്ന വാദമാണ് സി.പി.എം അവസാനമായി ഉയർത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us