' നേതൃത്വത്തെ അണികൾ തിരുത്തണം '; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. മുഖ്യമന്ത്രിക്കും മുൻ ജില്ല സെക്രട്ടറി എം.വി ജയരാജനും ഉൾപ്പടെയുള്ള നേതാക്കൾക്കെതിരായ വിമർശനങ്ങൾ പുസ്തകത്തിലുണ്ട്

മുൻ ജില്ല സെക്രട്ടറിയും നിലവിലെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ എം.വി ജയരാജന് തെറ്റ് ചെയ്തവരോട് മൃദു സമീപനമായിരുന്നു. എം.വി ജയരാജൻ സ്വീകരിച്ച നിലപാട് വഷളാക്കിയെന്നും പുസ്തകത്തിലുണ്ട്.

New Update
img(149)

കണ്ണൂർ: ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ' നേതൃത്വത്തെ അണികൾ തിരുത്തണം ' പ്രകാശനം ചെയ്തു. 

Advertisment

പയ്യന്നൂർ ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ ജോസഫ് സി. മാത്യു ആണ് പുസ്തകം പ്രകാശനം ചെയ്തത്. വി.എസ് അനിൽകുമാറാണ് പുസ്തകം ഏറ്റുവാങ്ങിയത്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. 


മുഖ്യമന്ത്രിക്കും മുൻ ജില്ല സെക്രട്ടറി എം.വി ജയരാജനും ഉൾപ്പടെയുള്ള നേതാക്കൾക്കെതിരായ വിമർശനങ്ങൾ പുസ്തകത്തിലുണ്ട്. പാർട്ടി ഓഫീസ്-രക്തസാക്ഷി ഫണ്ട് തട്ടിപ്പ് എന്നിവയിലൂടെ പാർട്ടിക്ക് 91.22 ലക്ഷം രൂപ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പുസ്തകത്തിലുണ്ട്. 


മുൻ ജില്ല സെക്രട്ടറിയും നിലവിലെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ എം.വി ജയരാജന് തെറ്റ് ചെയ്തവരോട് മൃദു സമീപനമായിരുന്നു. എം.വി ജയരാജൻ സ്വീകരിച്ച നിലപാട് വഷളാക്കിയെന്നും പുസ്തകത്തിലുണ്ട്.

പിണറായി വിജയനും പുസ്തകത്തിൽ വിമർശനമുണ്ട്. പിണറായി വിജയനെ കുറിച്ച് പറയുന്ന ഭാഗം ഇങ്ങനെയാണ്. -' ജില്ലാ സമ്മേളനത്തിൽ പയ്യന്നൂരിലെ പ്രശ്‌നം ചർച്ചയായി. നേതാവ് രൂപപ്പെടുന്നത് നിരവധി വർഷത്തെ പ്രവർത്തന ഫലമായി എന്ന് പിണറായി പറഞ്ഞു. 

അതിനാൽ പ്രശ്‌നങ്ങളെ അവധാനതയോടെ സമീപിക്കണം എന്നും പറഞ്ഞു.ഇത് തെറ്റ് ചെയ്യുന്ന നേതാക്കൾക്ക് എതിരെ നടപടി എടുക്കില്ല എന്ന് വ്യക്തമാക്കുന്നു.

Advertisment