/sathyam/media/media_files/2026/02/04/mv-jayarajan-pinarai-vijayan-ep-jayarajan-tv-rajesh-2026-02-04-20-06-08.jpg)
കണ്ണൂർ:നേതൃത്വത്തെ അണികൾ തിരുത്തണമെന്ന് പുസ്തകത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എമ്മിലെ സമുന്നത നേതാക്കൾക്ക് വിമർശനം.
ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച വിവാദം ഉയർന്ന് വന്നപ്പോൾ ഇ.പി ജയരാജൻ ടി.ഐ മധുസൂദനനെ ന്യീകരിച്ചതും വിമർശനമായി പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
മധുസൂദനൻ പാലുപോലെത്തെ മനുഷ്യനാണെന്നും അയാൾ ഇത്തരത്തിൽ ക്രമക്കേട് കാട്ടില്ലെന്നുമായിരുന്നു ന്യായവാദം. പുസ്തകത്തിന്റെ 72-ാം പേജിലാണ് പരാമർശം. ഇതിന് പുറമേ പിണറായി വിജയനെതിശരയും വിമർശനമുണ്ട്.
/filters:format(webp)/sathyam/media/media_files/2026/02/04/kunhikrishnan-book-3-2026-02-04-20-12-03.jpg)
ജില്ലാ സമ്മേളനത്തിലും പയ്യന്നൂർ സംഘടനാ പ്രശ്നം ചർച്ച ചെയ്യപ്പെട്ടു. നിരവധി വർഷക്കാലത്തെ പ്രവർത്തന ത്തിന്റെ ഫലമായാണ് ഒരു നേതാവ് രൂപപ്പെടുന്നത്. അതുകൊണ്ട് പ്രശ്നങ്ങളെ അവധാനതയോടെ സമീപിക്കണം എന്നതായിരുന്നു മറുപടി പറയുമ്പോൾ സഖാവ് പിണറായി സൂചിപ്പിച്ച കാര്യം.
എന്നാൽ ഇത് വിലയിരുത്തുമ്പോൾ തെറ്റ് ചെയ്ത് ഒരു നേതാവിനെതിരെയും നടപടിയെടുക്കാൻ ഈ പാർട്ടിക്കാകില്ല. മാത്രമല്ല തെറ്റ് ചെയ്താൽ ഒന്നുമില്ല എന്ന ബോധമാണ് നേതാക്കളിൽ വളർന്നു വരിക.
/filters:format(webp)/sathyam/media/media_files/2026/02/04/kunhikrishnan-book-2-2026-02-04-20-10-11.jpg)
ഇതൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാതെ ഈ പാർട്ടിക്ക് മുന്നേറാൻ ആകില്ല.
2000 രൂപയുടെ ഒരു ചെക്ക് മാറി അത് കണക്കിൽ വന്നില്ല എന്ന കാരണത്താൽ ഒരു സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർക്കെതിരെ പണ്ട് നടപടിയെടുത്ത പാർട്ടിയാണ് ഇത്.
അതുകൊണ്ട് പാർട്ടി തകർന്നിട്ടില്ല. തെറ്റ് ചെയ്തവരെ വെള്ളപൂശി സംരക്ഷിച്ചുകൊണ്ട് പാർട്ടിയെ സംരക്ഷിക്കാം എന്നത് മൗഢ്യമാണെന്നും പുസ്തകത്തിൽ പറയുന്നു.
/filters:format(webp)/sathyam/media/media_files/2026/02/04/kunhikrishnan-book-4-2026-02-04-20-16-05.jpg)
മധുസൂദനൻ പാർട്ടിക്കുള്ളിൽ സ്വന്തമായി ഒരു ഗ്രൂപ്പ് രൂപപ്പെടുത്തിയെന്നും അത് ശക്തമാക്കുന്ന തരത്തിലാണ് ടി.വി രാജേഷ് പാർട്ടി സമ്മേളനത്തിലും എം.വി ജയരാജൻ പൊതുസമ്മേളനത്തിലും സംസാരിച്ചതെന്നും കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
സമൂഹം ഓരോരുത്തരെയും വിലയിരുത്തുന്നുണ്ട്. അവരുടെ ശരീരഭാഷ, ജീവിതരീതി തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കണം.
ഇപ്പോഴത്തെ അവസ്ഥ, തെറ്റ് ചെയ്യുന്നവരെയും അല്ലാത്തവരെയും ഒരുപോലെ കാണുന്നതാണ്. ഈ നിലപാട് മാറണമെന്നും കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us