കണ്ണൂരിൽ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, അച്ഛനും മകനും മരിച്ചു, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

New Update
2024-07_2d4823b6-ee46-465c-a223-8b664e1f5767_sc

കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലൂന്നിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകന്‍ യാസിന്‍ (10) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി നെല്ലൂന്നി വളവില്‍ വച്ചായിരുന്നു അപകടം. നവാസിന്റെ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Advertisment

ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് വീണു. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല. അപകടത്തില്‍ നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാന്‍, ഫാത്തിമ എന്നിവരെ ഗുരുതര നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment