കണ്ണൂർ തളിപ്പറമ്പിൽ നിന്ന് കാണാതായ 14-കാരനായി അന്വേഷണം ഊര്‍ജിതം

New Update
Missing-boy-found-from-Palakkad

കണ്ണൂര്‍ : കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്ന് കാണാതായ 14 കാരനെ കണ്ടെത്താനായില്ല. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. സ്‌കൂള്‍ യൂണിഫോം ആണ് വേഷം. കൈയ്യില്‍ സ്‌കൂള്‍ ബാഗുമുണ്ട്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ 8594020730 എന്ന നമ്പറിലോ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം. തിരച്ചില്‍ ഊര്‍ജിതമെന്ന് പൊലീസ് അറിയിച്ചു.

Advertisment

നാല് മണിക്കാണ് വിദ്യാര്‍ത്ഥി സ്‌കൂള്‍ വിട്ട് തിരികെ വീട്ടില്‍ വരേണ്ടത്. കുട്ടി വൈകുന്നത് കണ്ട് സഹപാഠികളോടും മറ്റും അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ ആര്യന്‍ അവിടെ എത്തിയിട്ടില്ല. ബക്കളം എന്ന സ്ഥലത്തുവച്ച് കുട്ടിയെ കണ്ടവരുണ്ട്.

Advertisment