New Update
/sathyam/media/media_files/2024/11/16/5i3WToe3Cze4LQL2SEzB.jpg)
കണ്ണൂർ ജില്ലയിലെ കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം ഏർപ്പെടുത്തിയ കേസരി നായനാർ പുരസ്‌കാരം നാടക ചലചിത്ര നടി നിലമ്പൂർ ആയിഷയ്ക്ക്.
Advertisment
മലയാളത്തിലെ ആദ്യ കഥാകൃത്തും നിയമസഭാ സാമാജികനും സാമൂഹ്യ പരിഷ്‌കരണവാദിയുമായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്‌മരണയ്ക്ക് 2014 മുതൽ നൽകി വരുന്നതാണ് കേസരി നായനാർ പുരസ്ക്‌കാരം. ഇ. പി രാജഗോപാലൻ, കരിവെള്ളൂർ മുരളി, ഡോ. ജിനേഷ്‌കുമാർ എരമം എന്നിവരാണ് ജൂറി അംഗങ്ങൾ.
ഇരുപത്തയ്യായിരം രൂപ കാഷ് അവാർഡും ശില്പവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് കേസരി നായനാർ പുരസ്ക്കാരം. 2024 ഡിസംബർ ആദ്യവാരം മാതമംഗലത്ത് വെച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം വിതരണം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us