കണ്ണൂർ ജില്ലാ ആശുപത്രി; മന്ത്രി വീണാ ജോർജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി

author-image
ഇ.എം റഷീദ്
New Update
kannur hospital-1

കണ്ണൂർ: ജില്ലാ ആശുപത്രിക്ക് വേണ്ടി കിഫ്ബി ഫണ്ടിൽ നിന്നും 76 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സ്പെഷാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു.

Advertisment

kannur hospital-2

രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ ആശുപത്രിയിൽ പൂർത്തിയാക്കുവാൻ ബാക്കിയുള്ള പ്രവൃത്തികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ യോഗത്തിൽ തീരുമാനമായി.

Advertisment