New Update
/sathyam/media/media_files/KYr3lf0zCrHaOejqlfBT.jpg)
കണ്ണൂർ: കണ്ണൂരിലും എംപോക്സ് രോ​ഗമെന്ന് സംശയം. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്നയാളെ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനിലാണ് ഇയാൾ.
Advertisment
രോഗ ലക്ഷണങ്ങൾ ഒരാഴ്ചയായി പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കല്‍ കോളെജില്‍ ഐസോലേഷനിലേക്കാണ് മാറ്റിയത്. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം നാളെയോ മറ്റന്നാളോ ലഭിക്കും. ചിക്കന്‍ പോക്‌സ് ആയേക്കാമെന്ന സാധ്യതയും ആശുപത്രി അധികൃതര്‍ തള്ളുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us