കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ; ദിവ്യയെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പ്രതികരണവുമായി മഞ്ജുഷ

New Update
MANJUSHA

കണ്ണൂർ: പി പി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി നവീൻ ബാബുവിൻ്റെ ഭാര്യ. കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ മഞ്ജുഷ പറയുന്നു.

Advertisment

പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ  നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന പ്രതികരണവുമായി മഞ്ജുഷ രംഗത്തെത്തിയത്. 

കോടതി വിധിക്ക് പിന്നാലെ ഇവരുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും ദിവ്യയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ടവര്‍ ലൊക്കേഷൻ്റെ അടിസ്ഥാനത്തില്‍ ദിവ്യ പയ്യന്നൂരിലാണുള്ളതെന്ന വിവരവും പുറത്തുവന്നിരുന്നു.

എന്നാൽ മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ദിവ്യ കീഴടങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു. സിപിഎമ്മിൻ്റെ ഭാഗത്ത് നിന്ന് പോലും ദിവ്യയ്ക്കെതിരായ നിലപാട് വന്നതോടെ പുറത്തുവരാതെ മറ്റ് വഴികളൊന്നും ദിവ്യയ്ക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. 

കോടതി ജാമ്യം തള്ളിയിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പ് കൂടി വന്നെത്തിയ സാഹചര്യത്തില്‍ ഇനിയും കീഴടങ്ങള്‍ നീട്ടിക്കൊണ്ട് പോവുന്നത് തിരിച്ചടിയാവുമെന്ന് കണ്ടതോടെയാണ് നടപടിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

Advertisment