സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കും;  കാരുണ്യപ്രവർത്തനത്തിന്റെ പേരിൽ ആളുകളിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്തു; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

New Update
fake

കണ്ണൂർ: കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് ആളുകളിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്തയാൾ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി കുഞ്ഞുമോൻ അബ്ദുള്ളയാണ് പിടിയിലായത്. കാസർകോട് സ്വദേശിയുടെ പരാതിയിന്മേലാണ് നടപടി.

Advertisment

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളാണ് ഇയാളുടെ ഇരകൾ. കാസർഗോഡ് സ്വദേശിയെ ഇയാള്‍ പരിചയപ്പെടുന്നത്
കളക്ടറേറ്റിലെ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ്.  മകളുടെ വിവാഹത്തിനായി വാങ്ങിയ സ്വർണ്ണവുമായാണ് ഇവിടുന്ന് മുങ്ങിയത്.

തട്ടിപ്പിനിരയായി എന്ന് മനസ്സിലായതോടെ കാസർഗോഡ് സ്വദേശി പൊലീസിൽ പരാതി നൽകി. ആശുപത്രിയിലെ സിസിടിവി കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി. ഒടുവിൽ മൈസൂരിൽ നിന്ന് കുഞ്ഞുമോൻ പിടിയിലായത്.

Advertisment