അസ്വാഭാവിക ശബ്ദം കേട്ട് നോക്കിയപ്പോൾ സഹ പ്രവർത്തകൻ ഷോക്കേറ്റ് പിടയുന്നു; ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
2355242-kseb-staff

ഇരിട്ടി: ലൈൻ ഓഫ് ചെയ്ത് വൈദ്യുതിത്തൂണിൽ കയറി ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം. കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ വട്ടക്കയം എളമ്പയിലെ സജിന നിവാസിൽ വി.വി. സന്തോഷ് (50) ആണ് മരിച്ചത്. താഴെ റോഡിലുണ്ടായിരുന്ന സഹജീവനക്കാർ അസ്വാഭാവികമായ ശബ്ദംകേട്ട് മുകളിലേക്ക് നോക്കിയപ്പോൾ സന്തോഷ് ഷോക്കേറ്റ് ലൈനിൽ കുടുങ്ങിയ നിലയിലായിരുന്നു. ഉടൻ നാട്ടുകാരുടെ സഹായത്തോടെ തില്ലങ്കേരിയിലുണ്ടായിരുന്ന ക്രെയിൻ എത്തിച്ച് സന്തോഷിനെ താഴെയിറക്കി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment

തിങ്കളാഴ്ച രാവിലെ 11.30 ഓടെ തില്ലങ്കേരി കാവുംപടി അംഗൻവാടിക്ക് സമീപത്തായിരുന്നു അപകടം. ലൈൻ ഓഫ് ചെയ്താണ് പ്രവൃത്തി നടത്തിയതെന്നും ലൈനിൽ വൈദ്യുതി എങ്ങനെയെത്തി എന്നതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കെ.എസ്.ഇ.ബി കാക്കയങ്ങാട് സെക്ഷൻ അസി. എൻജിനീയർ കെ.കെ. പ്രമോദ് കുമാർ അറിയിച്ചു. മൃതദേഹം മുഴക്കുന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

Advertisment