കൊട്ടിയൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു

New Update
2184670-kelakam-tiger-13022024.jpg

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു. കടുവ മയങ്ങിയാലുടന്‍ കൂട്ടിലേക്ക് മാറ്റും. പന്ന്യാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്ന കടുവയെ കണ്ടത്. ഉടന്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.

Advertisment
Advertisment