അം​ഗീകാരമില്ലാത്ത കോഴ്സിന്‍റെ പരീക്ഷാഫലം സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ. അന്വേഷണത്തിന് ഉത്തരവിട്ട് കണ്ണൂർ സർവകലാശാല

വയനാട് ഡബ്ല്യു എം ഒ ഇമാം ഗസാലി കോളേജിലെ ബികോം സി എ കോഴ്സിന്‍റെ ഒന്നാം സെമസ്റ്റർ ഫലമാണ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഡബ്ല്യു എം ഒ ഇമാം ഗസാലി കോളേജിലെ ബികോം സി എ കോഴ്സിന് കണ്ണൂർ സർവകലാശാല ഇതുവരെ അംഗീകാരം നൽകിയിരുന്നില്ല. 

New Update
kannur university1

കണ്ണൂർ: അം​ഗീകാരമില്ലാത്ത കോഴ്സിന്‍റെ പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ കണ്ണൂർ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. 

Advertisment

വയനാട് ഡബ്ല്യു എം ഒ ഇമാം ഗസാലി കോളേജിലെ ബികോം സി എ കോഴ്സിന്‍റെ ഒന്നാം സെമസ്റ്റർ ഫലമാണ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഡബ്ല്യു എം ഒ ഇമാം ഗസാലി കോളേജിലെ ബികോം സി എ കോഴ്സിന് കണ്ണൂർ സർവകലാശാല ഇതുവരെ അംഗീകാരം നൽകിയിരുന്നില്ല. 

വെബ്സൈറ്റിൽ ഫലം വന്നതിൽ പിഴവ് എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്താൻ മൂന്നംഗ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചെന്ന് സർവകലാശാല വൈസ് ചാൻസിലർ അറിയിച്ചു. 

കെ‍എസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസാണ് ആരോപണം ഉന്നയിച്ചത്. സ‍ർവകലാശാലകളിൽ പുതിയതായി നടപ്പാക്കിയ കെ-റീപ് സോഫ്റ്റ്‍വെയറിലെ പിഴവാണ് ഇതെന്നും കെഎസ്‍യു ആരോപിക്കുന്നു.

Advertisment