വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, ഇരിങ്ങാലക്കുട സ്വദേശി കണ്ണൂരിൽ  അറസ്റ്റിൽ

New Update
KANNUR

കണ്ണൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്. ഇരിങ്ങാലക്കുട സ്വദേശി സുനിൽ ജോസാണ് അറസ്റ്റിലായത്. ആറിലധികം സ്റ്റേഷനുകളിൽ കേസുകളുണ്ട്. 

Advertisment

യുകെയിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ചെടിക്കുളം സ്വദേശിയിൽ നിന്ന് 2.6 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു.  കേരളത്തിലെ പല ഭാഗങ്ങളിലും സമാന തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 

പത്ത് മൊബൈൽ സിം കാർഡുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ആഢംബര ജീവിതത്തിനായാണ് തട്ടിപ്പ് പണം ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

Advertisment