കണ്ണൂര്‍ ഇരിട്ടിയിൽ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയിൽ കണ്ടെത്തി

New Update
irritti

കണ്ണൂര്‍: ഇരിട്ടിയിൽ രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയിൽ കണ്ടെത്തി. കാക്കയങ്ങാട് ആയിച്ചോത്തെ കരിക്കര ഹൗസില്‍ ഐശ്വര്യ (28) ആണ് മരിച്ചത്.

Advertisment

ഇരിട്ടിയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഐശ്വര്യ. സച്ചിന്‍ ആണ് ഐശ്വര്യയുടെ ഭര്‍ത്താവ്. 15 ദിവസം മുന്‍പാണ് സച്ചിന്‍ ഗള്‍ഫിലേക്ക് തിരികെ പോയത്.

ആയിച്ചോത്തെ കരിക്കനാല്‍ വീട്ടില്‍ മോഹനന്റെയും കമലയുടെയും മകളാണ് ഐശ്വര്യ. സഹോദരന്‍ അമല്‍ലാല്‍. ഇരിട്ടി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ എ.സീനത്ത്, പേരാവൂര്‍ ഡിവൈ.എസ്.പി. കെ.വി.പ്രമോദന്‍, ഇരിട്ടി ഇന്‍സ്‌പെക്ടര്‍ എ.കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.

Advertisment