അപകീർത്തി പരമായ പരാമർശം. പി വി അൻവറിനെതിരെ വക്കീൽ നോട്ടീസുമായി പി ശശി

പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അൻവർ ശ്രമിക്കുന്നതെന്നും പി ശശി കുറ്റപ്പെടുത്തി.

New Update
anwar p sasi

കണ്ണൂർ: വാർത്താ സമ്മേളനത്തിനിടെ അപകീർത്തി പരമായ പ്രസ്താവന നടത്തിയതിനു പി വി അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പി ശശി.

Advertisment

പി ശശി ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചതെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നു. 

ഈ പ്രസ്താവന പിൻവലിച്ച് അൻവർ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് പി ശശി ഇന്നലെ വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. 

പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത്.

പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അൻവർ ശ്രമിക്കുന്നതെന്നും പി ശശി കുറ്റപ്പെടുത്തി.

Advertisment