New Update
/sathyam/media/media_files/2025/01/19/RlEQgebWNWt5viLzQuYG.jpg)
കണ്ണൂർ: വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ കണ്ടക്കൈ എരിഞ്ഞിക്കടവിലെ നിഷാദ് നിവാസില്‍ കെ ഷീല (54)യാണ് മരിച്ചത്. മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Advertisment
നണിയൂര് നമ്പ്രത്തെ മാര്യാക്കണ്ടി മറിയം എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ മരംമുറിക്കാനെത്തിയ സംഘത്തിലുള്ളതാണ് ഷീല.
വൈകിട്ടോടെ വലിയമരം മുറിച്ച് മാറ്റുന്നതിനിടെ മരം സമീപത്തെ വൈദ്യുതി തൂണില്‍ ഇടിക്കുകയും വൈദ്യുതി തൂണ്‍ കടപുഴകി ഷീലയുടെമേല്‍ വീഴുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us