/sathyam/media/media_files/2025/09/29/1499044-exxxm-2025-09-29-11-38-09.webp)
കണ്ണൂര്‍: പിഎസ് സി പരീക്ഷയ്ക്കിടെ കോപ്പിയടി നടത്തിയ കേസിൽ കണ്ണൂരിൽ ഒരാൾ കൂടി പിടിയിൽ.ചെറുമാവിലായി സ്വദേശി സബീലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് സഹദിൻ്റെ സുഹൃത്താണ് സബീൽ. വസ്ത്രത്തിൽ ഘടിപ്പിച്ച കാമറ ഉപയോഗിച്ചാണ് കോപ്പിയടി നടന്നത്.
അറസ്റ്റിലായ മുഹമ്മദ് സഹദ് നേരത്തെയും പി എസ് സി പരീക്ഷക്ക് കോപ്പിയടിച്ചെന്നും ആഗസ്ത് 30 ന് എസ് ഐ ടെസ്റ്റിന് സഹദ് കോപ്പിയടിച്ചന്നുമാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ​
പയ്യാ​മ്പ​ലം ഗ​വ. ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്​കൂ​ളി​ല്‍ ശ​നി​യാ​ഴ്ച ന​ട​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്റ് പ​രീ​ക്ഷ​യി​ലാ​ണ് കോ​പ്പി​യ​ടി ന​ട​ന്ന​ത്. ഷ​ര്‍ട്ടി​ന്റെ കോ​ള​റി​ല്‍ ഘ​ടി​പ്പി​ച്ച മൈ​ക്രോ കാ​മ​റ വ​ഴി ഇ​യാ​ൾ ചോ​ദ്യ പേ​പ്പ​റി​ലെ ചോ​ദ്യ​ങ്ങ​ൾ മ​റ്റൊ​രാ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് പു​റ​മെ​യു​ള്ള​യാ​ൾ ഗൂ​ഗ്ൾ നോ​ക്കി ഉ​ത്ത​രം ക​ണ്ടെ​ത്തി പ​റ​ഞ്ഞു​കൊ​ടു​ത്തു. ചെ​വി​യി​ൽ തി​രു​കി​വെ​ച്ച ഇ​യ​ർ​ഫോ​ൺ വ​ഴി ഉ​ത്ത​ര​ങ്ങ​ൾ കേ​ട്ട് മു​ഹ​മ്മ​ദ് സ​ഹ​ദ് എ​ഴു​തു​ന്ന​തി​നി​ടെ​യാ​ണ് പി.​എ​സ്.​സി വി​ജി​ല​ൻ​സ് സ്ക്വാ​ഡ് പ​രി​​ശോ​ധ​ന​ക്കെ​ത്തി​യ​ത്.